എൻറെ കവിതകൾ
കവിത:2
ആശ്വാരൂഢൻ
ശാസ്ത്രമാണെന്റെ കയ്യിലെ വജ്രായുധ,മ്മതിൻ സർഗ ശക്തിയാൽ വെട്ടിപ്പിടിക്കുന്നു വിശ്വ- പ്രപഞ്ചത്തെ പോലും ഞാൻ
അതിൻറെ മൂർച്ചയേ,റ്റരിഞ്ഞു വീഴുന്നു അന്തവിശ്വാസത്തിൻ പിണഞ്ഞ ഞരമ്പുകൾ! അതിൻറെ പ്രഹരമേ,റ്റുടഞ്ഞു പോകുന്നു അനാചാരത്തിൻ വാല്മീകങ്ങൽ.
ആയിര,മ്മുഷസ്സി,ന്നുജ്വല ശോഭയി- ല്ലെരിഞ്ഞു നിലക്കു,മ്മത്തിന്റെ,യാഗ്നേയങ്ങളിൽ എരിഞ്ഞമർ,ന്നൊടുങ്ങുന്നു പണ്ടത്തെ തത്വസംഹിതകൾ.
ലോകാമം തേരിനേ മുന്നോട്ടു നയിക്കുന്ന, കാലമാ,മ്മശ്വത്തിൻ തേരാളിയാണു ഞാൻ !
എൻറെയീ വാൾ മുന രാകി രാകി നാളത്തെ,യങ്കത്തി,ന്നൊരുങ്ങുന്നു ഞാൻ കാലത്തിൻ ചൈതന്യ,ത്തേരേറി ഞാനിനി പടവെട്ടി,പ്പടവെട്ടി മുന്നേറുമെന്നും
കഴിയുകയില്ല,യെന്ന,ശ്വമേധം തടയുവാൻ ലോകമേ നിങ്ങളതു കണ്ടു കൊൾക!
-മേഘനാഥ്.എൻ
No comments:
Post a Comment