Wednesday, 21 May 2014

                               എൻറെ കവിതകൾ 

                                                കവിത:1 

                                    ഞാൻ ഇതിഹാസം 


അവനിയിലന്നു ഞാ,നാദ്യമായ് കണ്ചിമ്മി

അനന്ത വിഹായാസു നോക്കി ചിരിതൂകവേ

ചുറ്റും നിന്നവരെല്ലാ,മമ്പരന്നു.


പെട്ടന്നിടിവെട്ടി-ചുറ്റു,മ്മിരുൾ മൂടി,കാറ്റോ-

പേടിച്ചങ്ങിങ്ങോടി 

ഞെട്ടിവിറച്ചുപോയി പ്രകൃതി പോലു,മ്മന്നു-

ഞെട്ടറ്റു വീണുപോ,യരുണന,ങ്ങാഴിമേൽ 

ആ ചെങ്കനൽ പോലും കേട്ടടങ്ങിപ്പോയി


എൻറെ ദന്തങ്ങളുരക്കവേ ചിന്നിച്ചിതറി,യോ-

രഗ്നി സ്ഫുലിംഗങ്ങൾ ക്കൊണ്ടു,ഞാ-

നാദിത്യ ദീപത്തെ കൊളുത്തി വീണ്ടും


മുന്നേറും ഞാനെൻറെ സർഗ്ഗരധമേറി 

പിന്മാറു,മ്മറ്റെല്ലാമെന്റെ  മുന്നിൽ 

നാട്ടുച്ചക്കുപോലും ഞാൻ കൈഞ്ഞൊടിച്ചാൽ

പേടി,ച്ചാദിത്യനങ്ങോടി മറയും-രാത്രിയണയും

വർഷിക്കു,മ്മാരിയാ കാർമുകിലുകൾ 

എനിക്കു കുളിക്കാൻ നേരമാകിൽ

ദൈവമെൻ ചാരത്തുനിൽക്കുമെന്നു,മെൻ 

ദാസ്യവേല,ക്കോച്ചാനിച്ച്!

അത്രക്കതീമാനുഷനാണു ഞാൻ,

ലോകമേ നിങ്ങള,തറിഞ്ഞുകൊൾക !!


                                                                        മേഘനാഥ് നമ്പ്യാർ